യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രവർത്തകസമിതി യോഗം

പാലക്കാട്: യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ല പ്രവർത്തകസമിതി യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ഉദ്​ഘാടനം ചെയ്തു. സാമ്പത്തികബാധ്യതകളും പ്രതിസന്ധികളും രൂക്ഷമായ വ്യാപാരമേഖലയിൽ, വർധിപ്പിച്ച വൈദ്യുതി നിരക്കുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു. എം.ബി.ബി.എസ് ബിരുദം നേടിയ മേനോൻ പാറ യൂനിറ്റിലെ അംഗം അലക്സ് ജോൺസന്റെ മകൻ കിങ്​ സ്റ്റീഫനെ ആദരിച്ചു. ജില്ല പ്രസിഡന്റ് പി.എസ്. സിംപ്സൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.എം.എം. ഹബീബ്, ടി.കെ. ഹെൻട്രി, ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ബാബു, ജില്ല വർക്കിങ്​ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, ജില്ല ട്രഷറർ കെ. ഗോകുൽദാസ്, ജില്ല ഭാരവാഹികളായ കെ.ആർ. ചന്ദ്രൻ, പി.ജെ. കുര്യൻ, ഹുസൈൻകുട്ടി, മോഹൻദാസ്, പി.വി. ഹംസ, രാജ് സുരേഷ്, നൂർ മുഹമ്മദ് ഹാജി, പി.സി. ബേബി കൽക്കണ്ടി, വി.സി. പ്രേമദാസ് എന്നിവർ സംസാരിച്ചു. (പടം. PEW UMC. യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ല പ്രവർത്തകസമിതി യോഗം സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.