പട്ടാമ്പി: മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നവീകരണം ജീവൻ മിഷന്‍റെ പൈപ്പ്ലൈനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച്, മഴ കഴിഞ്ഞയുടൻ അടിയന്തരമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. കൊപ്പം -വളാഞ്ചേരി റോഡ്, തിരുവേഗപ്പുറ -ചെമ്പ്ര റോഡ്, കൈപ്പുറം -വിളത്തൂർ റോഡ് എന്നിവ വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികളാൽ താമസം നേരിടുന്നവയാണ്. കിഫ്‌ബി വഴി പ്രവൃത്തി നടപ്പാക്കുന്ന നിള ഐ.പി.ടി റോഡിന്‍റെ നടപടി പൂർത്തിയാകുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥ പരിഹരിക്കാൻ താൽക്കാലിക അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചു. പട്ടാമ്പി - ആമയൂർ റോഡിന്‍റെ നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. പട്ടാമ്പിയിലെ ഏറ്റവും വലിയ പദ്ധതിയായ ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന്‍റെ സ്ഥലമെടുപ്പിനായുള്ള കല്ലിടാൻ ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുന്നതിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ നിരത്തു വിഭാഗം, കെട്ടിട വിഭാഗം ഏറ്റെടുത്ത് നടത്തുന്ന വിവിധ റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തികളുടെ സ്ഥിതിഗതികൾ വിലയിരുത്താനും ഇത്തരം പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാനും വേണ്ടിയാണ് ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സാനിധ്യത്തിൽ യോഗം ചേർന്നത്. പൊതുമരാമത്ത് വിഭാഗം മോണിറ്ററിങ് നോഡൽ ഓഫിസർ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.