പ്ലാച്ചിമട സംഘർഷം: നാലുപേർ അറസ്റ്റിൽ

ചിറ്റൂർ: പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരി പ്ലാച്ചിമടയിൽ തിങ്കളാഴ്ച ഉണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. പ്ലാച്ചിമട സ്വദേശികളായ ഷാജു (32), ജയപ്രകാശ് (37), മണികണ്ഠൻ (27), രാമരാജ് (32) എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. സംഘർത്തിൽ പരിക്കേറ്റ രണ്ട് യുവമോർച്ച പ്രവർത്തകർ ചൊവ്വാഴ്ച വൈകീട്ടും പ്രതിയായ മണികണ്ഠൻ ഉച്ചയോടെയും ആശുപത്രി വിട്ടു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് സംഘർഷമുണ്ടായത്. ഉച്ചക്ക് തമിഴ്‌നാട് അതിർത്തിയിൽ ഇരുസംഘത്തിൽപെട്ടവർ തമ്മിൽ ഒരുപെൺകുട്ടിയുമായുള്ള പ്രണയത്തെച്ചൊല്ലി വഴക്ക് നടന്നിരുന്നു. ഇത്​ ചോദ്യം ചെയ്യാൻ ഒരുസംഘം പ്ലാച്ചിമടയിൽ എത്തിയതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. അറസ്റ്റിലായ നാലുപേർക്കുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംഘം ചേർന്ന് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. നാലുപേരെയും 16 വരെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.