തിരൂർ: തിരൂർ ആസ്ഥാനമായ കല-സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ് സ്വാതന്ത്ര്യദിന വാർഷികഭാഗമായി ഏർപ്പെടുത്തിയ ഫ്രീഡം പുരസ്കാരം ഗായിക നഞ്ചിയമ്മയക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡോ. ആർ. രാജീവ് മോഹൻ, ഡോ. കെ.ടി. ഷംഷാദ് ഹുസൈൻ, ഡോ. ടി. സുന്ദർ രാജൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം 13ന് രാവിലെ 10ന് തിരൂർ നൂർ ലേക്കിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ പുരസ്കാരം സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകരായ മുൻ ജില്ല പൊലീസ് മേധാവി പി. രാജു, പി.പി. അബ്ദുറഹിമാൻ, മുജീബ് താനാളൂർ, അനിൽ കോവിലകം, സഫ്ന ഗസൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.