പത്തിരിപ്പാല: മണ്ണൂർ-പള്ളിപ്പടി മങ്കര റോഡിൽ അഴുക്കുചാൽ നിർമാണം തുടങ്ങി. മഴക്കാലത്ത് വെള്ളക്കെട്ട് പതിവായ 400 മീറ്റർ ദൂരത്താണ് ചാല് നിർമിക്കുന്നത്. പുന്നെകാട് പ്രദേശത്തെ 40ഓളം കുടുംബങ്ങൾ വെള്ളക്കെട്ട് മൂലം മഴക്കാലത്ത് വലയുന്നത് പതിവായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വാർഡ് അംഗം വി.എം. അൻവർ സാദിഖിനോട് പ്രദേശനിവാസികൾ ഇക്കാര്യം ഉന്നയിച്ച് പരാതി നൽകിയിരുന്നു. പ്രദേശത്തെ മുസ്ലിം പള്ളിക്ക് സമീപവും ചളിക്കുളമായിരുന്നു. പഞ്ചായത്ത് മെയിന്റനൻസ് ഫണ്ടിൽനിന്ന് നാലര ലക്ഷം രൂപ ചെലവഴിച്ചാണ് മഴവെള്ളച്ചാൽ നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ദുരിതത്തിന് അറുതിയാകും. ഒരാഴ്ചക്കകം പ്രവൃത്തി പൂർത്തീകരിക്കുമന്ന് സ്ഥലം സന്ദർശിച്ച വി.എം. അൻവർ സാദിഖ് പറഞ്ഞു. ചിത്രം - PEW PTPL 1 മണ്ണൂർ പള്ളിപ്പടി- മങ്കര റോഡിലെ അഴുക്കുചാൽ നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.