പാലക്കാട്: മാലിന്യനിർമാർജനത്തിനും സംസ്കരണത്തിനുമായി നഗരസഭ ലക്ഷങ്ങൾ പൊടിക്കുമ്പോഴും നഗരത്തിന്‍റെ മിക്കയിടങ്ങളിലും മാലിന്യം കുന്നുകൂടുന്ന കാഴ്ച. തിരക്കേറിയ മഞ്ഞക്കുളം-മാർക്കറ്റ് റോഡിൽനിന്ന് ടി.ബി റോഡിലേക്കുള്ള വഴി മാലിന്യം തള്ളലിന്‍റെ സ്ഥിരം കേന്ദ്രമായി മാറി. ടൗൺ സ്റ്റാൻഡിൽനിന്ന് മഞ്ഞക്കുളം, വലിയങ്ങാടി എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. മഞ്ഞക്കുളം റോഡിൽനിന്ന് ടി.ബി റോഡ് ബൈപാസിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിന്‍റെ ഇരുവശത്തും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. പകൽ അത്യാവശ്യം വാഹനങ്ങൾ പോകുന്ന ബൈപാസിൽ സന്ധ്യയോടെ വിജനമാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായാണ് മാലിന്യം കൊണ്ടിടുന്നത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിവിടങ്ങളിൽനിന്നുമുള്ള മാലിന്യമാണ് സ്ഥിരമായി കൊണ്ടിടുന്നത്. മാലിന്യം തള്ളൽ പതിവായതോടെ ബൈപാസ് തെരുവുനായ്ക്കളുടെയും കന്നുകാലികളുടെയും വിഹാരകേന്ദ്രമായി മാറി. മഴ പെയ്ത് മാലിന്യക്കൂമ്പാരത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നത് സമീപത്തെ വ്യാപാരികൾക്ക് ദുരിതം തീർക്കുന്നു. നഗരസഭ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. (PEW PKD BY ROAD. മാലിന്യം കുമിഞ്ഞുകൂടിയ ടി.ബി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.