കൊല്ലങ്കോട്: മുതലമട നണ്ടൻകിഴായയിൽ ഭാര്യ, ഭർത്താവ് ഉൾപ്പെടെ മൂന്നുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നണ്ടൻകിഴായ ചേനപ്പൻ തോട്ടത്തിൽ ആയൂർമന്ത്ര സ്ഥാപന ഉടമ ആറുമുഖനെയാണ് (47) പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരി നണ്ടൻകിഴായ സ്വദേശി സുധ (42), ഭർത്താവ് രാമനാഥൻ (49) എന്നിവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ആറുമുഖന്‍റെ വ്യാപാര കേന്ദ്രത്തിൽവെച്ച് രാമനാഥൻ, ആറുമുഖൻ, സുധ എന്നിവർക്ക് വെട്ടേറ്റത്. സുധയുടെ പരാതിയിൽ ഭർത്താവ് രാമനാഥനെതിരെയും രാമനാഥന്‍റെ പരാതിയിൽ സുധ, ആറുമുഖൻ എന്നിവർക്കെതിരെയുമാണ് കൊലപാതക ശ്രമത്തിന് കേസെടുത്തതെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.