തച്ചമ്പാറ: ടൗണിൽ പ്രധാന കവലയായ സ്കൂൾ ജങ്ഷനിൽ ഫൂട്ട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കാത്തത് യാത്രക്കാരെ വലക്കുന്നു. വാഹനത്തിരക്കേറിയ പാലക്കാട് -കോഴിക്കോട് ദേശീയപാതയടക്കം മൂന്ന് പ്രധാന പാതകൾ സംഗമിക്കുന്ന കവലയാണിത്. തച്ചമ്പാറയിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള രണ്ട് വിദ്യാലയങ്ങളിലായി 6000ത്തിൽ പരം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവരും വഴിയാത്രക്കാരും നാല് ദിക്കുകളിൽനിന്നും വരുന്ന വാഹനങ്ങളും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ഈ ജങ്ഷനിലൂടെ കടന്നുപോകുന്നു. ദേശീയപാത വീതികൂട്ടി നവീകരിച്ചതോടെ റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികളും വഴിയാത്രക്കാരും പ്രയാസപ്പെടുകയാണ്. ദേശീയപാതയിൽ നടപ്പാലം നിർമിക്കണമെന്നാണ് ജനകീയ ആവശ്യം. പടം) KL KD Tachampara J തച്ചമ്പാറ ടൗണിൽ ദേശീയപാതയും മുതുകുർശ്ശി, മാങ്കുർശ്ശി പാതകളും സംഗമിക്കുന്ന ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.