പാലക്കാട്: അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫിന്‍റെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ ജില്ല പ്രസിഡന്‍റ് അഡ്വ. മഹേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ഷാജഹാൻ, പ്രസിഡന്‍റ് നൗഷാദ്, എൻ.വൈ.സി സംസ്ഥാന കമ്മിറ്റി അംഗം പി.എ. അബ്ദുല്ല, ജില്ല പ്രസിഡന്‍റ് സിദ്ദീഖ് മാസ്റ്റർ, വൈ.ജെ.ഡി ജില്ല സെക്രട്ടറി ലെനിൻ, ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ അഡ്വ. എം. രൺദീഷ്, ഷെനിൻ മന്ദിരാട്, ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ആർ. ജയദേവൻ സ്വാഗതവും കെ. സതീഷ് നന്ദിയും പറഞ്ഞു. (പടം. PEW PKD LDYF. അഗ്നിപഥ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫിന്‍റെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.