പഠനം മുടക്കി അധ്യാപക പരിശീലനമെന്ന്​ പരാതി

ആലത്തൂർ: സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ അധ്യാപകരുടെ സേവനം ഉറപ്പുവരുത്തണമെന്ന വിദ്യാഭ്യാസ അവകാശ നിയമം അട്ടിമറിച്ച്​ പരിശീലന പരിപാടികൾ. നിയമം അനുശാസിക്കുന്ന വിധം പ്രവർത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ 2017 ജൂലൈ 25ന് എല്ലാ വിദ്യാഭ്യാസ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെ അധ്യാപകർ ബി.ആർ.സിയിൽ പരിശീലനങ്ങൾക്ക് പോകുന്നതായാണ് പരാതി. കോവിഡിനുശേഷം സ്കൂളുകൾ തുറന്നതിനൊപ്പം അധ്യാപക പരിശീലനവും നടത്തുന്നതാണ് പരാതിക്കിടയാക്കിയത്. ഇത്തരം സാഹചര്യം ഒഴിവാക്കാൻ അവധിക്കാലത്ത്​ പരിശീലനം സംഘടിപ്പിച്ചിരുന്നു. അന്ന് പങ്കെടുക്കാൻ കഴിയാത്തവർക്ക്​ മാത്രമാണ് ഇപ്പോൾ പരിശീലനമെന്ന്​ അധികൃതർ പറയുന്നു. അധ്യാപകർക്കുള്ള എല്ലാ പരിശീലനങ്ങളും അവധിദിനത്തിൽ നടത്തണമെന്നും കുട്ടികളുടെ പഠനം മുടക്കരുതെന്നുമാണ്​​ രക്ഷിതാക്കളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.