രചന മത്സരം

പട്ടാമ്പി: ആഗസ്റ്റ് 23, 24, 25 തീയതികളിൽ പട്ടാമ്പിയിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ലേഖനം, കഥ, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിഷയം: ലേഖനം-സംഘ്​പരിവാർ അജണ്ടയും ഇന്ത്യൻ രാഷ്ട്രീയവും. കഥ-അനന്തരം അവർ സ്വതന്ത്രരായി. കവിത-അടയാളങ്ങൾ മായ്ക്കപ്പെടുമ്പോൾ. രചനകൾ ഡി.ടി.പി ചെയ്താണ് അയക്കേണ്ടത്. വിശദ ബയോഡാറ്റയും ഫോട്ടോയും രചനയോടൊപ്പം നൽകണം. മുമ്പ്​ പ്രസിദ്ധീകരിച്ച രചനകൾ പരിഗണിക്കുന്നതല്ല. രചനകൾ കൺവീനർ, കലാസാംസ്കാരിക സബ്​ കമ്മിറ്റി, ഇ.പി സ്മാരക മന്ദിരം, പട്ടാമ്പി, പിൻ-679303 എന്ന വിലാസത്തിലോ cpipkdconference@gmail.com എന്ന ഇ-മെയിലിലോ ജൂലൈ 30ന് മുമ്പ് അയക്കേണ്ടതാണ്. ഫോൺ: 9497617607, 85928 01162, 85472 63188 (വാട്ട്​ സ്​ആപ്​).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.