പട്ടാമ്പി: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം പട്ടാമ്പി സ്റ്റേഷന് ലഭിച്ചു. സംസ്ഥാന പൊലീസ് മേധാവി വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. 2021വർഷത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അധ്യക്ഷനായുള്ള കമ്മിറ്റി പുരസ്കരനിർണയം നടത്തിയത്. കേസുകളുടെ ഡേറ്റ ഡിജിറ്റലൈസേഷൻ, കേസുകൾ അതിവേഗം അന്വേഷിച്ചു കുറ്റപത്രം നൽകൽ, കുറ്റപത്രം നൽകിയ പരമാവധി കേസുകളിലും പ്രതികൾക്ക് ശിക്ഷ ലഭിക്കൽ, പരാതി പരിഹരിക്കൽ, ലഹരിവസ്തുക്കൾ പിടിച്ചെടുക്കൽ, മോഷണ കേസുകൾ തെളിയിക്കൽ, ആക്സിഡന്റുകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ, വാറണ്ടുകളിലെ പ്രതികളെ പിടികൂടൽ, ജനമൈത്രി പൊലീസിങ് തുടങ്ങിയ 20 മാനദണ്ഡങ്ങളിലെ മികവാണ് പരിഗണിച്ചത്. ഇപ്പോൾ വടകര ഡിവൈ.എസ്.പി. ആയ പി.അബ്ദുൽ മുനീർ, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഇൻസ്‌പെക്ടറായ എ. പ്രേംജിത്ത് എന്നിവരാണ് 2021ൽ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ചാർജ് വഹിച്ചിരുന്നത്. പ്രശാന്ത് ക്ലിന്‍റാണ് ഇപ്പോൾ എസ്.എച്ച്.ഒ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.