പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പിന്റെ മഴക്കാലാനുബന്ധ പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതിയായ അമൃത വര്‍ഷത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ഷിബു അധ്യക്ഷത വഹിച്ചു. പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ 102 ആയുര്‍വേദ സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസും പ്രതിരോധ ഔഷധങ്ങളുടെ വിതരണവും നടന്നു. യോഗത്തില്‍ ജില്ല എപ്പിഡെമിക് സെല്‍ കണ്‍വീനര്‍ ഡോ. പി.കെ. കൃഷ്ണദാസ്, ഡോ. ഗീത റാണി, ഡോ. റോയ്, ബി. ഉണ്ണിത്താന്‍, മോഹന്‍ ഐസക്, ബാലന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.