പെരിങ്ങോട്ടുകുറുശ്ശി: കാലവർഷം വൈകിയതോടെ ഒന്നാംവിള കൃഷിയിറക്കാനാവാതെ ദുരിതത്തിലായ കർഷകർക്ക് മലമ്പുഴ കനാലുകൾ തുറന്നിട്ടും വാലറ്റ മേഖലയിൽ വെള്ളമെത്തുന്നില്ലെന്ന് പരാതി. കൃഷിയിറക്കാനാവശ്യമായ വെള്ളം എത്തിക്കാൻ മലമ്പുഴ ഡാമിൽനിന്ന് കഴിഞ്ഞ 10നാണ് കനാൽ വഴി വെള്ളം തുറന്നുവിട്ടത്. എന്നാൽ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി മേഖലകളിൽ ആറു ദിവസമായിട്ടും വെള്ളമെത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. മലമ്പുഴ കനാൽ കാടുമൂടിയും മാലിന്യം നിറഞ്ഞും കിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് പാടശേഖരങ്ങളിൽ വെള്ളമെത്താതിരിക്കാൻ കാരണം. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാൽ വൃത്തിയാക്കാറുള്ളത്. വർഷത്തിൽ ഒരുതവണ മാത്രമേ ഇത്തരത്തിൽ പദ്ധതി പ്രകാരം കനാൽ വൃത്തിയാക്കാൻ അനുമതിയുള്ളൂവെന്ന് മാത്തൂർ, പെരിങ്ങോട്ടുകുറുശ്ശി, കോട്ടായി പഞ്ചായത്ത് പ്രസിഡന്‍റുമാർ പറഞ്ഞു. പടം PE- PRY - 3 കോട്ടായി മേഖലയിൽ കാടുമൂടിയ മലമ്പുഴ കനാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.