പട്ടാമ്പി: ഒറ്റപ്രസവത്തിൽ മൂന്നുപേർ. മൂവരും ഒരുമിച്ച് പഠിച്ചു. ഒടുവിൽ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. പെരുമുടിയൂർ കൊടുമുണ്ട ഗേറ്റിൽ പുല്ലാനിക്കോട്ടിൽ പ്രമോദിന്റെയും ജയശ്രീയുടെയും മക്കളായ അക്ഷയ്, അഭയ്, അജയ് എന്നിവരാണ് മികച്ച വിജയം നേടിയത്. ഏഴാം ക്ലാസുവരെ സി.ബി.എസ്.ഇ സിലബസിലായിരുന്നു പഠനം. എട്ടുമുതൽ പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലും. പിതാവ് വിദേശത്ത് സ്വകാര്യ കമ്പനിയിൽ ഓഫിസ് സെക്രട്ടറിയായി ജോലി ചെയ്യുന്നു. മാതാപിതാക്കളുടെ മികച്ച പിന്തുണയാണ് നേട്ടത്തിന് ആധാരമെന്ന് മൂവരും പറഞ്ഞു. ഫോട്ടോ pewptb 0152 എ പ്ലസ് നേടിയ അക്ഷയ്, അഭയ്, അജയ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.