സി.പി.എം വർഗീയവിരുദ്ധ സദസ്സ്​

പത്തിരിപ്പാല: ആർ.എസ്.എസ്, എസ്.ഡി.പി.ഐ വർഗീയ കലാപകാരികൾക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നഗരിപ്പുറത്ത് വർഗീയവിരുദ്ധ സദസ്സ്​ നടത്തി. സി.പി.എം ജില്ല സെക്രടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കൃഷ്ണദാസ്, ടി.ആർ. ശശി, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, കെ. സെയ്തലവി, ബ്ലോക്ക്​ അംഗം പി.എസ്. അബ്ദുൽ മുത്തലി എന്നിവർ സംസാരിച്ചു. കോൺഗ്രസ്, സി.പി.ഐ ബന്ധംവിട്ട് എത്തിയവരെ ജില്ല സെക്രടറി സുരേഷ് ബാബു മാലയിട്ട് സ്വീകരിച്ചു. നഗരിപ്പുറത്തുനിന്ന്​ നൂറുകണക്കിന്​ ആളുകൾ പ​ങ്കെടുത്ത പ്രകടനവും നടന്നു. PEW PTPL 1 ആർ.എസ്.എസ്, എസ്.ഡി.പി.ഐ വർഗീയ കലാപകാരികൾക്കെതിരെ സി.പി.എം മണ്ണൂരിൽ നടത്തിയ വർഗീയവിരുദ്ധ സദസ്സ്​ ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.