വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്​

കുഴൽമന്ദം: ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന്​ സമീപം നിർത്തിയിട്ട പിക്​അപ് വാനിൽ ടോറസ് ലോറിയിടിച്ച്​ രണ്ടുപേർക്ക് പരിക്കേറ്റു. ഹരിപ്പാട് സ്വദേശികളായ പിക്അപ് വാനിലെ ഡ്രൈവർ സജി (27), ക്ലീനർ സഞ്ജു (27) എന്നിവരെ പരിക്കുകളോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച നാലിനാണ് അപകടം. കണ്ണനൂർ തോട്ടുപാലത്തിൽ ദേശീയപാതയോരത്ത്​ നിർത്തിയിട്ട പിക്​അപ് വാനിൽ ആലത്തൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് വന്ന ടോറസ് ഇടിക്കുകയായിരുന്നു. പിക്​അപ് വാനിൽ ഉറങ്ങുകയായിരുന്നു പരിക്കേറ്റവർ. കുഴൽമന്ദം പൊലീസ് ടോറസ് ഡ്രൈവർക്കെതിരെ കേസെടുത്തു. (പടം. PEW PKD ACCIDENT. അപകടത്തിൽപെട്ട വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.