കൂറ്റനാട്: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സന്ധ്യക്കെതിരെയും ഉച്ചക്ക് ഒന്നരക്ക് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിനെതിരെയുമായിരുന്നു പ്രമേയം. ഭരണപക്ഷത്ത് നിന്നുള്ള എട്ടുപേർ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്നതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. ഇതോടെ ചാലിശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വം മാറി. പഞ്ചായത്തിൽ ഭരണകക്ഷിയായ യു.ഡി.എഫിന് എട്ട് അംഗങ്ങളും സി.പി.എമ്മിന് ഏഴ് അംഗങ്ങളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.