പാലക്കാട്: നഗരത്തിലെ ഏക യന്ത്രപ്പടിയുടെ തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. റെയിൽവേക്ക് കുറുകെയുള്ള മേൽപാലത്തിന്‍റെ പ്രവൃത്തി പൂർത്തിയാക്കി. പദ്ധതി നടത്തിപ്പിന് ആദ്യം 3.55 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചതെങ്കിലും വിശദപരിശോധനയിൽ രൂപരേഖ പുതുക്കേണ്ടിവന്നു. ആദ്യം സ്ഥാപനങ്ങൾക്കകത്ത് ഉപയോഗിക്കുന്ന ഇൻഡോർ ടൈപ് യന്ത്രപ്പടിയാണ് പരിഗണിച്ചത്. തുറസ്സായ സ്ഥലത്ത് ഇത് പ്രായോഗികല്ലെന്ന് കണ്ടെത്തിയോടെ ഔട്ട്ഡോർ ടൈപ് യന്ത്രപ്പടി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇൻഡോർ ടൈപ്പിൽ ഒരു കോണിപ്പടി സ്ഥാപിക്കാൻ 35-40 ലക്ഷം രൂപയാണ് ചെലവ്. ഔട്ട്ഡോറിൽ ഇതിന് ഏകദേശം 70-80 ലക്ഷം രൂപ വേണം. നാല് യന്ത്രകോണിയാണ് സ്ഥാപിക്കുന്നത്. മൊത്തം ആറ് കോടിയോളം രൂപ ചെലവ് വരും. പദ്ധതിത്തുകയിൽ മാറ്റം വന്നതോടെ പ്രവൃത്തി പാതിവഴിയിൽ നിന്നുപോയിരുന്നു. ശകുന്തള ജങ്ഷനെയും ജി.ബി റോഡിനെയും ബന്ധിപ്പിക്കുന്നതാണ് യന്ത്രപ്പടി. (പടം. pew pkd pillar. പാലക്കാട് നഗരത്തിൽ യന്ത്രപ്പടി ഒരുക്കാൻ തൂണുകൾ സ്ഥാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.