പാലക്കാട്: നഗരഹൃദയത്തിൽ തിരക്കേറിയ സുൽത്താൻപേട്ട ജങ്ഷനിൽ ഹെഡ്പോസ്റ്റ് ഓഫിസ് ഭാഗത്തുനിന്ന് വരുന്ന കാൽനടയാത്രികൾ റോഡുമുറിച്ച് കടക്കുന്നത് അതിസാഹസികമായി. പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ നൂഴ്ന്ന് അപ്പുറം കടക്കുന്നതിനിടയിൽ കണ്ണു തെറ്റിയാൽ അപകടമുറപ്പ്. നേരത്തെയുണ്ടായിരുന്ന ഗതാഗത സംവിധാനം മാറ്റിയതാണ് നിലവിൽ കാൽനടയാത്രക്കാരെയടക്കം ദുരിതത്തിലാക്കുന്നത്. ഹെഡ്പോസ്റ്റ് ഓഫിസ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കോർട്ട് റോഡിലേക്ക് നേരെ പോകുന്നതിന് പകരം സ്റ്റേഡിയം റോഡിലൂടെ പോയി വളഞ്ഞുവേണം ജില്ല ആശുപത്രിയിലും കോട്ടമൈതാനത്തുമെല്ലാമെത്താൻ. ഇതിനിടെ ഇരുചക്രവാഹനങ്ങളടക്കമുള്ളവർ സ്റ്റേഡിയം റോഡിലേക്ക് തിരിഞ്ഞ് യു ടേൺ അടിച്ച് കോർട്ട് റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നത് അപകട ഭീഷണിയുയർത്തുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും കാരണമാവുന്നു. ജില്ല ആശുപത്രി ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ സ്റ്റേഡിയം റോഡിലേക്ക് തിരിഞ്ഞ് മാതാ കോവിൽ റോഡ് വഴിയാണ് നിലവിൽ പോകുന്നത്. കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതുകൊണ്ടുതന്നെ ജില്ല ആശുപത്രിയിലേക്ക് ഓട്ടം പോകുന്ന ടാക്സികളടക്കമുള്ളവർ അധിക ചാർജുമീടാക്കും. ആളെ വലക്കുന്ന സിഗ്നൽ സംവിധാനം അധികൃതർ പൂർവസ്ഥിതിയിലാക്കണമെന്നാണ് ആവശ്യമുയരുന്നത്. pew signal സുൽത്താൻ പേട്ടയിൽ ചുവപ്പ് സിഗ്നൽ കത്തുമ്പോഴും കടന്നുപോവുന്ന വാഹനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.