ഒലവക്കോട് റെയിൽവേ പ്ലാറ്റ്ഫോം കൈയടക്കി തെരുവുനായ്ക്കൾ

പാലക്കാട്: ഒലവക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തെരുവുനായ് ശല്യം വർധിക്കുന്നു. എല്ലാ പ്ലാറ്റ്ഫോമിലും നിരവധി നായ്ക്കളാണ് യാത്രക്കാർക്ക് ഭീഷണിയായി രാപ്പകൽ വിലസുന്നത്. യാത്രക്കാർ ട്രെയിനിൽ കയറിപ്പറ്റാനുള്ള ഓട്ടത്തിനിടയിൽ തെരുവുനായ്ക്കൾ കുറുകെ വരുന്നതും നിത്യസംഭവമാണ്. ഭക്ഷണാവശിഷ്ടങ്ങളും പൊതികളും ഇടാൻ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച മാലിന്യത്തൊട്ടി മറിച്ചിട്ട് നിലം മാലിന്യക്കൂമ്പാരമാക്കുന്നത് നിത്യസംഭവമാണ്. തെരുവുനായ്ക്കളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. (പടം. pew pkd raildog. ഒലവക്കോട് റെയിൽവേ പ്ലാറ്റ്​ഫോമിൽ മാലിന്യത്തൊട്ടി മറിച്ചിട്ട് ഭക്ഷണം തിരയുന്ന തെരുവുനായ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.