മദ്റസ പ്രവേശനോത്സവം

കല്ലടിക്കോട്: കല്ലടിക്കോട് മദ്റസത്തുൽ മുജാഹിദീനിലെ പ്രവേശനോത്സവം പഞ്ചായത്ത് അംഗം റമീജ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സലീം അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കല്ലടി കോളജ് അസി. പ്രഫ. ശിഹാബ് തൊടുപുഴ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ അസീസ് സുല്ലമി, സുനീറ, ഫൗസിയ, സുമയ്യ എന്നിവർ സംസാരിച്ചു. കൂറ്റനാട്: പെരിങ്ങോട് സലഫി മദ്റസയിൽ പ്രവേശനോത്സവം വളയംകുളം അസ്സബാഹ് അറബിക് കോളജ് അധ്യാപകൻ അബ്ദുൽ മജീദ് സുഹ്രി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ മുബഷിർ ചെറുകോട് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.എം. സലീം, അബ്ദുൽ ബഷീർ, മുനീർ തുടങ്ങിയവർ സംസാരിച്ചു. അധ്യാപികമാരായ ശബ്ന, സഫീന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.