മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ചു

must മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തിൽ ഡോക്ടർമാരില്ലാത്ത വിഷയം വാർത്തയായതോടെ കൂടുതൽ പേരെ നിയമിച്ച് ഉത്തരവായി. മൂന്ന് ഡോക്ടർമാരെ പുതുതായി നിയമിച്ചതിനൊപ്പം അവധിയിൽ പോയ രണ്ടു ഡോക്ടർമാരുടെ അവധി റദ്ദ് ചെയ്ത്​ ജോലിയിൽ പ്രവേശിക്കാനും ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.പി. റീത്തയുടെ ഉത്തരവിലുണ്ട്​. എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽനിന്ന് ഡോ. അനിത പൊന്നുക്കുട്ടി, പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ഇന്ദു ബാലചന്ദ്രൻ, പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ ഡോ. ലാവണ്യാക്ഷി എന്നിവരെയാണ് പുതുതായി നിയമിച്ചത്. നേരത്തേ നിയമിച്ച കോട്ടയത്തുനിന്നുള്ള ഡോ. കല, ആലപ്പുഴയിൽനിന്നുള്ള ഡോ. ദിവ്യ ഗോപിനാഥ് എന്നിവരുടെ ലീവ് റദ്ദ് ചെയ്ത്​​​ ജോലിയിൽ പ്രവേശിക്കാനാണ്​ താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചത്​. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിലവിലെ ഡോക്ടർമാരെ സ്ഥലംമാറ്റുകയും പകരം ഡോക്ടർമാർ അവധിയിൽ പോകുകയും ചെയ്തതോടെ സ്ത്രീരോഗ വിഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. ആരോഗ്യ മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരെ നിയമിച്ചതെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.