'എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ഹദിയ' കാമ്പയിന്‍ ഇന്ന് അവസാനിക്കും

'എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ഹദിയ' കാമ്പയിന്‍ ഇന്ന് അവസാനിക്കും മലപ്പുറം: മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'എന്‍റെ പാര്‍ട്ടിക്ക് എന്‍റെ ഹദിയ' കാമ്പയിന്‍ ​ചൊവ്വാഴ്ച അവസാനിക്കും. വാര്‍ഡുതലങ്ങളില്‍ വൈകുന്നേരം കാമ്പയിൻ വിജയദിനത്തിന്‍റെ ഭാഗമായുള്ള പരിപാടികള്‍ നടക്കും. ഏപ്രില്‍ മൂന്നിനാണ് ഓണ്‍ലൈന്‍ വഴിയുള്ള പ്രവര്‍ത്തക ഫണ്ട് സമാഹരണം തുടങ്ങിയത്. റമദാന്‍ ഒന്നു മുതല്‍ 30 വരെയാണ് കാമ്പയിന്‍ പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മേയ് 31 വരെ നീട്ടി. തിങ്കളാഴ്ച വരെ ഒമ്പത് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ലഭിച്ചു. സമ്പൂർണമായി ഓണ്‍ലൈന്‍ വഴിയുള്ള ധനസമാഹരണം വന്‍വിജയമായെന്ന് കണ്‍വീനര്‍ മഞ്ഞളാംകുഴി അലി എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.