പരപ്പനങ്ങാടി: ലഡാക്കിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച പരപ്പനങ്ങാടി സ്വദേശിയായ ഹവിൽദാർ മുഹമ്മദ് സൈജലിന് ജന്മനാടിന്‍റെ വിട. ഞായറാഴ്ച ഉച്ചക്കു ശേഷം മൂന്നിന് സൈനികരുടെയും കേരള പൊലീസിന്‍റേയും ഔദ്യോഗിക ബഹുമതികളോടെ അങ്ങാടി മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. ഞായറാഴ്ച രാവിലെ 10.10ന് എയര്‍ഇന്ത്യയുടെ എ.ഐ 0425 വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജനപ്രതിനിധികളും ജില്ല ഭരണകൂട പ്രതിനിധികളും വിമാനത്താവള അധികൃതരും ചേർന്നാണ് ഏറ്റുവാങ്ങിയത്. തുടർന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാമ്പസിലും പരപ്പനങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലും തുടർന്ന് കെ.പി.എച്ച് റോഡ് നുള്ളകുളത്തിനടുത്ത വീട്ടുപരിസരത്ത് സൈന്യത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തും പൊതുദർശനത്തിന് വെച്ചു. പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അങ്ങാടി മുഹ്യിദ്ദീൻ പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരങ്ങൾക്ക് പരപ്പനങ്ങാടി വലിയ ഖാദി മുഹമ്മദ് കോയ തങ്ങൾ, സൈജലിന്‍റെ ബന്ധു എൻ.പി. ഉമറുൽ ഫാറൂഖ് എന്നിവരും നേതൃത്വം നൽകി. ഔദ്യോഗിക സൈനിക നടപടികൾ പൂർത്തിയാക്കിയ ശേഷം കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. താനൂർ ഡിവൈ.എസ്.പി മൂസ, പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് എന്നിവർ നേതൃത്വം നൽകി. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാർഥനനിർഭരമായ ബിഗ് സല്യൂട്ട് ഏറ്റുവാങ്ങിയാണ് സൈജൽ യാത്രയായത്. കായികമന്ത്രി വി. അബ്ദുറഹിമാൻ മുഖ്യമന്ത്രിക്കു വേണ്ടി റീത്ത് സമർപ്പിച്ചു. മാതാവിനെയും കുടുംബത്തെയും അദ്ദേഹം ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്നുള്ള സഹായം കലക്ടറുടെ റിപ്പോർട്ടിന് ശേഷം തീരുമാനിച്ച ശേഷം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. mpg manthri Abdurehman ഹവിൽദാർ മുഹമ്മദ് സൈജലിന്‍റെ മൃതദേഹത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി കായികമന്ത്രി വി. അബ്ദുറഹിമാൻ റീത്ത് സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.