എസ്.പി.സി അവധിക്കാല ക്യാമ്പിന് തുടക്കം

പാലക്കാട്: ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ ത്രിദിന അവധിക്കാല ക്യാമ്പിന് തുടക്കമായി. കസബ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആര്‍. ജഗന്‍മോഹന്‍ ദത്തന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സൂപ്രണ്ട് സി.വി. ജനനി അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ പി. ധനേഷ് സംസാരിച്ചു. ക്ലാസുകൾക്ക് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസ്, ഗവ. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സൈബര്‍ സെല്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവർ നേതൃത്വം നല്‍കി. എസ്.പി.സി അസി. നോഡല്‍ ഓഫിസര്‍ കൃഷ്ണ ശേഖര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ പി.എം. ഷീജ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഖദീജ, മൃദുലേഷ്, ജനമൈത്രി സിവില്‍ പൊലീസ് ഓഫിസര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.