വിസ്ഡം മോറൽ സ്കൂൾ

മണ്ണാർക്കാട്: പുതുതലമുറയിലേക്ക് ലഹരിവിഷം കുത്തിവെക്കുന്ന മാഫിയക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് മണ്ണാർക്കാട് മണ്ഡലം സമിതി 'അവധിക്കാലം അറിവിൻ തണലിൽ' പ്രമേയത്തിൽ സംഘടിപ്പിച്ച ഇഖ്റഅ് മോറൽ സ്കൂൾ ആവശ്യപ്പെട്ടു. സമാപന സെഷൻ വിസ്ഡം മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി നാസർ കച്ചേരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ജാമിഅ അൽ ഹിന്ദ് ലെക്ചറർ ഹംസ ജമാലി വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. മണ്ണാർക്കാട് നഗരസഭ കൗൺസിലർ സമീർ വേളക്കാടൻ, ഉബൈദ്, സനീർ അൽഹികമി, സഫീർ അരിയൂർ, മാജിദ് മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.