മലപ്പുറം: 15 വർഷം മുമ്പ് നിലമ്പൂര്‍ പോത്തുകല്ലിൽ നടന്ന കൊലപാതകവുമായി ബന്ധെപ്പട്ട് യുവാവിനെ മർദിച്ച കേസിൽ കുടുക്കാൻ ശ്രമമെന്ന് ആരോപണം. പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുസ്ലിയാരകത്ത് കോയയും കുടുംബവുമാണ് മകൻ മൂസയെ പൊലീസ് മർദിക്കുന്നെന്ന് ആരോപിച്ച് വാർത്തസമ്മേളനം നടത്തിയത്.
മകൻ കൂലിവേല ചെയ്ത് കുടുംബം പോറ്റുന്നവനാണ്. 2005 ജൂലൈ മാസത്തിൽ പോത്തുകല്ല് പഞ്ചായത്തിൽ ഏറമ്പാടത്ത് ഹൈദ്രു എന്നയാൾ കൊല്ലപ്പെട്ടിരുന്നു. എടക്കര പൊലീസ് എടുത്ത കേസ് നിലവിൽ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്.
ഇൗ കൊലപാതകം നടത്തിയത് തെൻറ മകനാണെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് ഒാഫിസിലേക്ക് വിളിച്ച് നിരന്തരമായി മർദിക്കുകയാണ്. ഇതിനുശേഷം മകൻ ശാരീരികമായും മാനസികമായും തളർന്നിരിക്കുകയാണ്. രണ്ടാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവം നടന്ന സമയത്ത് മൂസക്ക് 20 വയസ്സായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തിനടുത്തുകൂടി തെൻറ മകൻ സുഹൃത്തിനെ കാണാൻ പോയിരുന്നു. െകാലപാതകവുമായി അവന് ബന്ധമില്ല. എന്നാൽ, കുറ്റം ഏറ്റെടുക്കണമെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് ക്രൂരമായി മർദിക്കുകയാണെന്ന് കോയയും കുടുംബവും വാർത്തസമ്മേളത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.