ഫേ​സ് ബു​ക്ക് വി​ല​ക്ക്​: മീ​ഡി​യ​വ​ണി​ന്‍റെ ഹ​ര​ജി മ​റു​പ​ടി​ക്കാ​യി മാ​റ്റി

കൊ​ച്ചി: ‘മീ​ഡി​യ വ​ൺ ടി.​വി’ പേ​ജി​ന് ഫേ​സ് ബു​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രാ​യ ഹ​ര​ജി കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്‍റെ​യ​ട​ക്കം മ​റു​പ​ടി​ക്കാ​യി ​മാ​റ്റി. ഫേ​സ് ബു​ക്ക് ന​ട​പ​ടി സു​പ്രീം കോ​ട​തി വി​ധി​ക​ൾ​ക്കും ഐ.​ടി ആ​ക്ടി​നും വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മം ബ്രോ​ഡ്കാ​സ്റ്റി​ങ് ലി​മി​റ്റ​ഡ്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ നേ​ര​ത്തെ സ​ർ​ക്കാ​റി​ന്‍റെ​യും മെ​റ്റ പ്ലാ​റ്റ്​​ഫോ​മി​ന്‍റേ​യു​മ​ട​ക്കം വി​ശ​ദീ​ക​ര​ണം കോ​ട​തി തേ​ടി​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ 18ലേ​ക്ക്​ ഹ​ര​ജി മാ​റ്റി​യ​ത്.

വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര​ണം കാ​ട്ടി നോ​ട്ടി​സ് ന​ൽ​കു​ക​യോ ത​ങ്ങ​ളെ കൂ​ടി കേ​ൾ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. ‘നി​യ​മ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി/ യൂ​നി​യ​ൻ ഓ​ഫ് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം വി​ല​ക്കു​ന്നു’ എ​ന്ന് മാ​ത്ര​മാ​ണ് മീ​ഡി​യ​വ​ണി​ന്, ഫേ​സ് ബു​ക്ക് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​മി​ല്ല. ഇ​ന്ത്യ​യി​ലെ പ്രേ​ക്ഷ​ക​ർ​ക്കാ​ണ്​ മീ​ഡി​യ വ​ണി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​വേ​ശ​നം ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​ന്ത്യ​ക്ക് പു​റ​ത്ത് പേ​ജ് ല​ഭ്യ​മാ​കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, പേ​ജി​ൽ അ​പ്‍ലോ​ഡ് ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള അ​ഡ്മി​ൻ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ത​ട​സ​മി​ല്ല. ഏ​തെ​ങ്കി​ലും വാ​ർ​ത്ത​യോ ഉ​ള്ള​ട​ക്ക​മോ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വ് പ്ര​കാ​രം നീ​ക്കം ചെ​യ്യാ​ൻ ഫേ​സ് ബു​ക്കി​ന് ക​ഴി​യു​മെ​ങ്കി​ലും പേ​ജ് തു​റ​ക്കു​ന്ന​ത് വി​ല​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല. വി​ല​ക്ക്​ യു​ക്​​തി​ര​ഹി​ത​വും ഏ​ക​പ​ക്ഷീ​യ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി.

Tags:    
News Summary - Facebook Ban: MediaOne's petition postponed for respondent's reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.