വള്ളസദ്യയുണ്ണാം, നാലമ്പലങ്ങൾ തൊഴാം; കെ.എസ്.ആർ.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെൽ റെഡി

മലപ്പുറം: കർക്കടകമാസ പുണ്യമായ നാലമ്പല ദർശനത്തിനും ആറന്മുള വള്ളസദ്യയുണ്ണാനും അവസരമൊരുക്കി കെ.എസ്.ആർ.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെൽ. ജൂലൈയിലെ ടൂർ പാക്കേജിലൂടെ കുറഞ്ഞ ചെലവിൽ നാലമ്പലദർശനവും ആറന്മുളയിലെ പരമ്പരാഗത വള്ളസദ്യയും ആസ്വദിക്കാം. ഇതുൾപ്പെടെ 34 യാത്രകളാണ് ജൂലൈയിൽ ബജറ്റ് സെല്ലിന് കീഴിൽ നടത്തുന്നത്. വള്ളസദ്യയും പഞ്ചപാണ്ഡവക്ഷേത്ര സന്ദർശനവും ഉൾപ്പെടുന്ന ഒരു ദിവസത്തെ യാത്രയാണ് പ്രധാന ആകർഷണം. ജൂലൈ 28ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ബസ് ചാർജ്, ഫ്രഷ്അപ് സൗകര്യം, വള്ളസദ്യ ഫീസ് ഉൾപ്പെടെ ഒരാൾക്ക് 2140 രൂപയാണ് നിരക്ക്.

ജൂലൈ 21, 31 തിയതികളിലാണ് എറണാകുളം മാമലശ്ശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുമൂട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന നാലമ്പലദർശന യാത്ര. ഒരു ദിവസത്തെ ഈ യാത്രക്ക് 990 രൂപയാണ് നിരക്ക്. ബസ് ചാർജ് ഒഴികെയുള്ള ചെലവുകൾ യാത്രക്കാർ വഹിക്കണം. രാവിലെ മൂന്നിന് പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 28ന് നാലിന് പുറപ്പെടുന്ന ഗുരുവായൂർ, കാടാമ്പുഴ, ചന്ദനക്കാവ് ക്ഷേത്ര സന്ദർശനങ്ങൾ ഉൾപ്പെടുന്ന 570 രൂപയുടെ യാത്രയാണ് ജൂലൈയിലെ മറ്റൊരു പ്രത്യേകത. ഗോവ (ജൂലൈ 10, നാല് ദിവസം-7550 രൂപ), ഊട്ടി (ജൂലൈ 7, 11, 22-750 രൂപ), മൂന്നാർ-വട്ടവട (ജൂലൈ 4, 11, 18, രണ്ട് ദിവസം-1680 രൂപ), നെല്ലിയാമ്പതി (ജൂലൈ 2, 18- 830 രൂപ), മലക്കപ്പാറ (ജൂലൈ 5, 12, 19, 26-900 രൂപ), ഇല്ലിക്കൽക്കല്ല്-മലങ്കര ഡാം (ജൂലൈ 4, 8,16-900 രൂപ) എന്നിവയാണ് ജൂലൈയിലെ മറ്റ് പ്രധാന യാത്രകൾ. വിവരങ്ങൾക്കും ബുക്കിങ്ങിനും: 9400128856, 9188938531.

Tags:    
News Summary - Enjoy the 'Vallasadya' feast and visit the 'Nalambalams'; KSRTC Malappuram Budget Tourism Cell is ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.