പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സിയുടെ ജില്ലയിലെ ഏറെ ജനകീയമായ ഓർഡിനറി സർവിസുകളായ തിരുവിഴാംകുന്നിലേക്കുള്ള യാത്രകൾ പലപ്പോഴും ദുരിതയാത്രയാകുന്നതായി യാത്രക്കാർ.
പെരിന്തൽമണ്ണ ഡിപ്പോ ഓപറേറ്റ് ചെയ്യുന്ന മൂന്നു സർവിസുകൾക്കും പലപ്പോഴും തകരാറുകളുള്ള ബസ്സുകൾ സ്ഥിരമായി അയക്കുന്നതോടെ യാത്രക്കാർ വഴിയിൽ കുടുങ്ങുന്നത് പതിവാണ്. ബുധനാഴ്ച പെരിന്തൽമണ്ണയിൽനിന്നുള്ള ആദ്യ ബസ് 13 കിലോമീറ്റർ പിന്നിട്ട് രാവിലെ ഏഴിന് കാപ്പ് പള്ളിക്കുസമീപം തകരാറിലായി. തുടർന്ന് നാലു ട്രിപ്പുകൾ ഓടാനായില്ല. മേയ് 15ന് പട്ടിക്കാട് ചുങ്കത്തും ഇതുപോലെ ബസ് തകരാറിലായി. യു.ഡി.എഫ് സർക്കാറിന്റെ പ്രിയദർശിനി സ്ത്രീയാത്ര പദ്ധതിയിൽ ധാരാളം യാത്രക്കാർ ബസിനെ ആശ്രയിക്കുന്നുണ്ട്. ഭേദപ്പെട്ട കലക്ഷൻ ഓരോ ട്രിപ്പിലും ലഭിച്ചിട്ടും തകരാറുകൾ തുടർക്കഥയാവുകയാണ്.
റൂട്ടിലേക്ക് തകരാർ കുറവുള്ള ബസുകൾ അയക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെട്ടത്തൂർ- തിരുവിഴാംകുന്ന് യാത്രക്കാരുടെ കൂട്ടായ്മ കെ.എസ്.ആർ.ടി.സിയുടെ ഉന്നതാധികരികൾക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.