യൂത്ത് ലീഗ് പ്രവർത്തകർ കർഷകനിൽനിന്ന് കപ്പ ഏറ്റെടുക്കുന്നു
യുവാക്കൾ താങ്ങായി; കടക്കെണി ഭീതിയകന്ന് കപ്പ കർഷകൻ
തുവ്വൂർ: വിപണി കിട്ടാതെ കടക്കെണി ഭീഷണിയിലായ കപ്പ കർഷകന് കൈത്താങ്ങൊരുക്കി യുവാക്കൾ. തെക്കുംപുറത്തെ ചക്കിപ്പറമ്പൻ മുഹമ്മദിനാണ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ആശ്വാസമേകിയത്.
20 വർഷമായി കപ്പ കൃഷി നടത്തുന്ന മുഹമ്മദിെൻറ ഒരേക്കർ പാട്ടഭൂമിയിലെ അഞ്ച് ടൺ കപ്പയാണ് കഴിഞ്ഞദിവസം വിളവെടുത്തത്. കിലോക്ക് അഞ്ചുരൂപ പോലും ലഭിക്കില്ലെന്നായപ്പോൾ മുഹമ്മദ് യുവാക്കളുടെ സഹായം തേടി.
ടീം യൂത്ത് ലീഗ് കപ്പ മുഴുവൻ ഏറ്റെടുത്ത് നാലുകിലോ കപ്പ 50 രൂപ നിരക്കിൽ വീടുകളിലെത്തിച്ച് നൽകുകയായിരുന്നു. ഇല്ലിക്കൽ സുബൈർ, ശാഹിദ് മാമ്പുഴ, കെ.കെ.എം. ഇഖ്ബാൽ, അനീർ ഇല്ലിക്കൽ, പി.എം.കെ. സിറാജ്, ഹൈദർ തെക്കുംപുറം എന്നിവർ ചലഞ്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.