ഒതുക്കുങ്ങൽ മറ്റത്തൂർ പാറങ്ങാടിയിൽ സി.പി മുഹമ്മദിൻ്റെ വീടിന്റെ മുൻവശം ഇടിഞ്ഞ് സ്ഥലം ജനപ്രതിനിധികൾ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range സംരക്ഷണമതിൽ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
കോട്ടക്കൽ: കനത്ത മഴയെ തുടർന്ന് വീടിൻ്റെ സംരക്ഷണ മതിൽ റോഡിലേക്ക് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒതുക്കുങ്ങൽ മറ്റത്തൂർ പാറങ്ങാടി പ്രദേശത്തെ സി.പി മുഹമ്മദിൻ്റെ വീടിന്റെ മുൻവശമാണ് ഇടിഞ്ഞത്.തുടർന്ന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ മെഹനാസ്, വാർഡ് അംഗം ടി.ടി ബാവ മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.