വിഷുവും പെരുന്നാളും; വിപണിയിൽ ‘ചാകര’ക്കൊയ്ത്ത്

പരപ്പനങ്ങാടി: വിഷുവും ചെറിയ പെരുന്നാൾ സീസണും ഒരുമിക്കുകയും മുൻ കാലങ്ങളിലില്ലാത്ത വിധം നന്നായി മത്സ്യം ലഭ്യമാവുകയും ചെയ്തത് തീരമേഖലയിലെ വിപണിക്ക് ഉണർവ് പകർന്നു. വ്യാപാരികൾ ആകർഷകമായ വ്യാപാര ഫെസ്റ്റിവൽ ഒരുക്കുകയും ചെയ്തതോടെ കടകളിൽ കച്ചവടം പൊടിപൊടിച്ചു.

വിഷുവിന്റെ കച്ചവടം തൊട്ടുതലേദിവസങ്ങളിലാണ് ചൂടുപിടിച്ചത്. എന്നാൽ, പെരുന്നാൾ കച്ചവട സീസൺ ഇത്തവണ നേരത്തേ തുടങ്ങിയിട്ടുണ്ട്. വസ്ത്ര പർച്ചേഴ്സും മറ്റും റമദാന്റെ അവസാന ദിവസങ്ങളിലേക്ക് മാറ്റിവെച്ചാൽ ഗതാഗത കുരുക്കിനും റോഡപകടങ്ങൾക്കും ഇടയാക്കുമെന്ന മഹല്ല് നേതൃത്വങ്ങളുടെ ബോധവത്കരണമാണ് പെരുന്നാൾ വിപണിയെ നേരത്തേ സജീവമാക്കിയത്. ഇതോടൊപ്പം പരപ്പനങ്ങാടി മർച്ചൻസ് അസോസിയേഷൻ ആവിഷ്കരിച്ച ‘പരപ്പനാട് വ്യാപാര ഉത്സവം’ വിപണിയെ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുടെയും സ്ത്രീകളുടെയും സ്പെഷലൈസ്ഡ് ഷോറൂമുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.

Tags:    
News Summary - vishu and eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.