തേ​ല​ക്കാ​ട് തി​രു​ത്തി​യി​ൽ ജി​ഷ്ണു​വി​െൻറ വീ​ട്ടി​ൽ വൈ​ദ്യു​തി സ്വി​ച്ച്​ ഒാ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​

എം. ​ഹം​സ​ക്കു​ട്ടി നി​ർ​വ​ഹി​ക്കു​ന്നു

ജി​ഷ്​​ണു​വി​​ന്​ ഓ​ണ​സ​മ്മാ​ന​വു​മാ​യി കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ

വെ​ട്ട​ത്തൂ​ർ: ജി​ഷ്​​ണു​വി​ന്​ ഓ​ണ​സ​മ്മാ​ന​വു​മാ​യി കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രെ​ത്തി​യ​തോ​ടെ ഇ​രു​ട്ടി​ലാ​യി​രു​ന്ന വീ​ട്ടി​ൽ ഇ​നി വൈ​ദ്യു​തി​ദീ​പ​ങ്ങ​ൾ തെ​ളി​യും. കാ​പ്പ് ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി തേ​ല​ക്കാ​ട് തി​രു​ത്തി​യി​ൽ ജി​ഷ്ണു​വി​െൻറ വീ​ട്ടി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്​​മ സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി​യെ​ത്തി​ച്ച​ത്.

പ്ര​ദേ​ശ​ത്തെ ഇ​ല​ക്ട്രീ​ഷ്യ​ൻ സ​ന്തോ​ഷ് കു​മാ​ർ വ​യ​റി​ങ്​ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തു​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം. ​ഹം​സ​ക്കു​ട്ടി സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​മു​ഹ​മ്മ​ദ​ലി, എ.​പി. മു​ഹ​മ്മ​ദ​ലി, കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​രാ​യ സി.​എ. സ​ലീം, ദേ​വ​രാ​ജ്, അ​ബ്​​ദു​ൽ അ​സീ​സ്, പി.​കെ. പ്ര​ദീ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.