അയൽവാസിയുടെ സ്കൂട്ടർ കത്തിച്ച പ്രതി പിടിയിൽ
തിരൂർ: കുടുംബപ്രശ്നത്തെ തുടർന്ന് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്കൂട്ടർ കത്തിച്ച കേസിൽ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യനങ്ങാടി മേടമ്മൽ മുഹമ്മദ് ഷാജഹാനാണ് (31) അറസ്റ്റിലായത്. തിരൂർ പയ്യനങ്ങാടിയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ജനൽച്ചില്ലുകൾ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് പെട്രോൾ ഉപയോഗിച്ച് വീടിന്റെ ചുമരിനോട് ചേർത്തുനിർത്തിയിരുന്ന സ്കൂട്ടർ കത്തിക്കുകയായിരുന്നു.
ഇതിനിടെ കൊലവിളി മുഴക്കിയതായും പരാതിയുണ്ട്. പൊന്നാനി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു. കുറ്റിപ്പുറം, കൽപകഞ്ചേരി, തിരൂർ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ പ്രതിക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, അനുഷ, മണികണ്ഠൻ, നസീർ തിരൂർക്കാട്, എസ്.സി.പി.ഒമാരായ ഇന്ദ്രജിത്ത്, ജയപ്രകാശ്, രഞ്ജിത് രാജ്, സി.പി.ഒ ഷിനോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.