മലപ്പുറം: ‘ഓപറേഷൻ വനരക്ഷ’എന്ന പേരിൽ വനം വകുപ്പിന്റെ വഴിക്കടവ്, കരുളായി, കാളികാവ്, നിലമ്പൂർ, എടവണ്ണ റേഞ്ച് ഓഫിസുകളിൽ ഒരേ സമയം വിജിലൻസ് പരിശോധന നടത്തി.ശനിയാഴ്ച രാവിലെ 10.30ന് തുടങ്ങിയ പരിശോധന ഏറെ നീണ്ടു. വനമേഖലയിലെ ഫെൻസിങ് അടക്കമുള്ള നടപടികൾ സർക്കാർ നിഷ്കർഷിച്ച പ്രകാരമാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
കരുളായി റേഞ്ച് ഓഫിസിലെ ജീവനക്കാരിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. കൂടാതെ കരുളായി റേഞ്ച് പരിധിയിൽ വനം വകുപ്പ് മേൽനോട്ടത്തിൽ മാഞ്ചീരി കോളനിയിലേക്ക് നിർമിച്ച കോൺക്രീറ്റ് റോഡ് പ്രവൃത്തിയിലും ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. നിലമ്പൂരിലെ പരിശോധനയിൽ അനധികൃത ബാങ്ക് അക്കൗണ്ട് കണ്ടെത്തി. കേസിൽ വിശദമായ റിപ്പോർട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.