വാക്സിൻ പരീക്ഷണത്തിന് വിധേയമായതിന് കിട്ടിയ പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൗഫലിെൻറ പിതാവ് ഹംസ എസ്.എഫ്.ഐ അഖിലേന്ത്യ
പ്രസിഡൻറ് വി.പി. സാനുവിന് കൈമാറുന്നു
വാക്സിൻ പരീക്ഷണത്തിന് ലഭിച്ച പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക്
വളാഞ്ചേരി: കോവിഡ് വാക്സിൻ പരീക്ഷണത്തിന് സന്നദ്ധനായതിന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി യുവാവ്. അബൂദബിയിൽ ജോലിചെയ്യുന്ന വളാഞ്ചേരി സ്വദേശി നൗഫലാണ് (28) വാക്സിൻ പരീക്ഷണത്തിന് സന്നദ്ധനായത്.
ഇതിന് യു.എ.ഇ സർക്കാറിൽനിന്ന് കിട്ടിയ പാരിതോഷികമാണ് നൗഫൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മൂന്നരവർഷമായി അബൂദബിയിൽ ജോലിചെയ്യുന്ന നൗഫൽ പാണ്ടികശാല അബുദാബിപ്പടി തോണിക്കടവത്ത് ഹംസ-ഹഫ്സ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.
പിതാവ് ഹംസയിൽനിന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനു ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ. സൈതലവി, വി.ടി. രവീന്ദ്രൻ, റിനീഷ് പി. ചന്ദ്രൻ, കബീർ പാണ്ടികശാല, സി. രാജേഷ്, വി.കെ. ജിഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.