കഞ്ഞിപ്പുരയിൽ ശനിയാഴ്ച പുലർച്ച ഓടിക്കൊണ്ടിരിക്കെ പിക്അപ് ലോറിക്ക് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഓട്ടത്തിനിടെ പിക്അപ് ലോറിക്ക് തീപിടിച്ചു
വളാഞ്ചേരി: ഓടിക്കൊണ്ടിരുന്ന പിക്അപ് ലോറിക്ക് തീപിടിച്ചു. ആർക്കും പരിക്കില്ല. ദേശീയപാത 66ൽ കഞ്ഞിപ്പുരയിൽ ശനിയാഴ്ച പുലർച്ചയാണ് സംഭവം. പെരുമ്പാവൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്നു. ഡ്രൈവറുടെ കാബിൻ ഭാഗത്താണ് തീപിടിച്ചത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. വളാഞ്ചേരി പൊലീസും നാട്ടുകാരും തീ അണക്കുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.