Posted On
date_range Updated On
date_range 40 ലക്ഷം രൂപയുമായി പിടിയിൽ
വളാഞ്ചേരി: ബസിലെത്തിയ മധ്യവയസ്കനിൽ നിന്ന് രേഖകളില്ലാത്ത 40 ലക്ഷം രൂപ വളാഞ്ചേരി പൊലീസ് പിടികൂടി. കൊടുവള്ളി മണ്ണില്‍ക്കടവ് കൈവേലി കടവ് വീട്ടില്‍ മുഹമ്മദിൽ (51) നിന്നാണ് പണം പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 10 കോടിയിലധികം രൂപയാണ് പരിശോധനയില്‍ വളാഞ്ചേരി പൊലീസ് പിടികൂടിയത്.
പണം കോടതിയില്‍ ഹാജരാക്കുമെന്ന് വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷ് അറിയിച്ചു. സംഘത്തിൽ എസ്.ഐ നൗഷാദ്, എ.എസ്.ഐ ബിജു, സി.പി.ഒ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.