പിടിയിലായ അനാറുൽ ബാഹറും മാഫിഖുളും

ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി പിടിയിൽ

വളാഞ്ചേരി: ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒമ്പത് ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ വളാഞ്ചേരി പൊലീസ് പിടികൂടി.

പശ്​ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അനാറുൽ ബാഹർ (23), മാഫിഖുൾ (28) എന്നിവരെയാണ് വളാഞ്ചേരി ടൗണിൽ നിന്ന്​ വളാഞ്ചേരി ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത്. ഹിന്ദി അറിയുന്ന തൊഴിലാളിയെ ഉപയോഗിച്ചാണ് പൊലീസ് ഇവരെ കുടുക്കിയത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Tags:    
News Summary - Arrested with brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.