ദേശീയപാത പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കടയിലേക്ക് ഇടിച്ചു കയറിയ കാർ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്
വളാഞ്ചേരി: കാർ നിയന്ത്രണംവിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റു. ദേശീയപാത 66ൽ പൈങ്കണ്ണൂർ അബുദാബിപ്പടിയിലാണ് അപകടം നടന്നത്.
കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് അബുദാബിപ്പടിയിലെ ഹാപ്പി സ്റ്റോർ എന്ന പലചരക്കു കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.
കടയിൽ സാധനങ്ങൾ വാങ്ങുകയായിരുന്ന പൈങ്കണ്ണൂർ സ്വദേശികളായ രണ്ടുപേർക്കും കാർ യാത്രക്കാരായ വയനാട് സ്വദേശികളായ മൂന്നുപേർക്കുമാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻവശം പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.