50കാരൻ ബസിൽ കുഴഞ്ഞു വീണു; ആശങ്കയിലായി യാത്രക്കാർ

വ​ളാ​ഞ്ചേ​രി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കു​ഴ​ഞ്ഞ് വീ​ണ 50കാ​ര​ൻ യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. തൃ​ശൂ​രി​ൽ നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് വ​ളാ​ഞ്ചേ​രി​യി​ൽ ബ​സി​ൽ കു​ഴ​ഞ്ഞ് വീ​ണ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​രി​ഭ്രാ​ന്ത​രാ​യ ബ​സ് ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

തുടർന്ന്​ സീ​നി​യ​ർ സി.​പി.​ഒ കെ.​പി. ര​മേ​ശ്, സി.​പി.​ഒ​മാ​രാ​യ ജോ​ബി​ൻ പോ​ൾ, അ​നീ​ഷ് ജോ​ൺ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി. യാ​ത്ര​ക്കാ​രെ വ​ളാ​ഞ്ചേ​രി​യി​ൽ ഇ​റ​ക്കി​യ​തി​ന് ശേ​ഷം കു​ഴ​ഞ്ഞ് വീ​ണ വ്യ​ക്തി​യെ​യും കൊ​ണ്ട് അ​തേ ബ​സി​ൽ തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ച്ചു.

കോ​വി​ഡ് ഭീ​തി കാ​ര​ണം ഇ​ദ്ദേ​ഹ​ത്തെ ബ​സി​ൽ നി​ന്ന്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ണ്ടുനി​ന്ന​വ​ർ മ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​സാ​ർ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് ബ​സി​ൽ നി​ന്ന്​ പു​റ​ത്തെ​ത്തി​ച്ച​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് 50 വ​യ​സ്സു​കാ​ര​ൻ ബ​സി​ൽ കു​ഴ​ഞ്ഞ് വീ​ണ​തെന്ന്​ മ​ന​സ്സി​ലാ​യ​ി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.