തുവ്വൂർ: തുവ്വൂരിന്റെ രാഷ്ട്രീയാന്തരീക്ഷം പൊതുവെ ശാന്തമാണ്. പരസ്പരം പോരടിച്ച ലീഗിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് 17ൽ 11 വാർഡുകളും പിടിച്ച് 2015ൽ തുവ്വൂരിൽ സി.പി.എം ഭരണം പിടിച്ചു. 2020ൽ തന്നെ 17 ൽ 17 വാർഡുകളും പിടിച്ച് യു.ഡി.എഫ് പകരം വീട്ടി. ഇപ്പോൾ വാർഡുകൾ 19 ആയി.
ഐ.എൻ.എൽ, സി.പി.ഐ എന്നിവരെയൊക്കെ ചേർത്തു പിടിച്ചാണ് സി.പി.എമ്മിന്റെ പടയൊരുക്കം. ഭരണനേട്ടങ്ങൾ നിരത്തി യു.ഡി.എഫും സജീവമാണ്. കേരഗ്രാമം പോലുള്ള പദ്ധതികൾ മാതൃകാപരമായി നടപ്പാക്കിയത് അനുകൂലമാകുമെന്ന് യു.ഡി.എഫ് ചെയർമാൻ ടി.എ. ജലീൽ പറയുന്നു. എന്നാൽ കെടുകാര്യസ്ഥതയും അഴിമതിയും ക്രിമിനലിസവും നിറഞ്ഞ അധോലോകം ഭരണം പോലെയായിരുന്നു കഴിഞ്ഞ അഞ്ചു വർഷമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി അസീസ് ചാത്തോലി പറയുന്നു. സി.പി.ഐ രണ്ട്, ഐ.എൻ.എൽ ഒന്ന്, സി.പി.എം 16 എന്നിങ്ങനെയാണ് എൽ.ഡി.എഫിലെ വീതംവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.