പാണ്ടിക്കാട്: ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പരിശോധന നടത്തി പിടിച്ചെടുക്കാനാണ് മലപ്പുറത്തുനിന്ന് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ എത്തിയത്.വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ എത്തിയ ഉദ്യോഗസ്ഥർ റെയ്ഡ് തുടങ്ങിയതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി പാണ്ടിക്കാട് യൂനിറ്റ് ഭാരവാഹികൾ ഉൾപ്പെടെ വ്യാപാരികൾ തടയുകയും മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
യൂനിറ്റ് പ്രസിഡൻറ് ഇ. അക്ബർഷാ, സെക്രട്ടറി ലത്തീഫ് ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവമറിഞ്ഞ് പാണ്ടിക്കാട് പൊലീസും സ്ഥലത്തെത്തി. പ്രതിഷേധം ശക്തമായതോടെ പരിശോധന നടത്താതെ ഉദ്യോഗസ്ഥർ മടങ്ങി. അന്യായമായി വ്യാപാരികളെ ദുരിതത്തിലാക്കുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
വ്യാപാരികൾ പാണ്ടിക്കാട് ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം
വ്യാപാരികൾ പാണ്ടിക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി, മാനുപ്പ പുഞ്ചിരി, വാലിൽ സുബൈർ, റഷീദ് ഫാഷൻ, ടി.സി. നസീർ, രജീഷ് ഹോമി, ഷാജി പൊടുവണ്ണി, മൻസൂർ ഫയാസ്, സുനീഷ് ആപ്പിൾ, നൗഷാദ് മോഡേൺ, പി. നാരായണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.