പിടിയിലായ ജഷാദ്, റാഷിദ്, ഷെബീർ
Posted On
date_range Updated On
date_range കഞ്ചാവും മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ
തിരൂർ: കഞ്ചാവും എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ തിരൂർ എക്സൈസിെൻറ പിടിയിൽ. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കഞ്ചാവുമായി വെട്ടം പരിയാപുരം തറയിൽ വീട്ടിൽ ഷെബീർ (19), അരിക്കാഞ്ചിറ ബ്ലാങ്കാട്ട് പറമ്പിൽ ജഷാദ് (20) എന്നിവരെയും മയക്കുമരുന്നായ എം.ഡി.എം.എയുമായി തിരൂർ തലക്കാട് മുത്തൂർ കൂട്ടപിലാക്കൽ വീട്ടിൽ റാഷിദിനെയുമാണ് (22) അറസ്റ്റ് ചെയ്തത്.
സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. മനോജൻ, പി. ധനേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.