Posted On
date_range Updated On
date_range ബസിൽ മോഷണത്തിനിടെ യുവതികൾ പിടിയിൽ
തിരൂർ: ബസ് യാത്രക്കാരിയുടെ പണം കവരുകയും സ്വർണ മാല മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് യുവതികളെ പിടികൂടി. ചൊവ്വാഴ്ച രാവിലെ തിരൂർ കുറ്റൂരാണ് സംഭവം. പ്രതികളെ ബസ് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. ഇരുവരെയും തിരൂർ പൊലീസിന് കൈമാറി.
അടുത്തായി സമാനമായ രണ്ട് മോഷണങ്ങൾ മേഖലയിൽ നടന്നിരുന്നു. ശിവരാത്രി ദിനത്തിൽ തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തിയ കുട്ടിയുടെ സ്വർണ മാലയും മോഷണം പോയിരുന്നു. പിന്നാലെ വൈരങ്കോട് തീയാട്ട് ഉത്സവത്തിന് പോയി തിരൂരിലേക്ക് ബസിൽ മടങ്ങവെ മധ്യവയസ്കയുടെ രണ്ടുപവൻ സ്വർണ മാല മോഷണം പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.