സ്ഥലങ്ങളുടെ പേര് മാറ്റിയാൽ പ്രശ്നങ്ങൾ തീരുമോ -കെ.എം. ഷാജി
തിരൂർ: രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ബി.ജെ.പി സ്ഥലങ്ങളുടെ പേരുമാറ്റാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി.
തിരൂരിൽ യു.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുൽത്താൻ ബത്തേരിയുടെ പേര് മാറ്റിയാൽ അവിടെയുള്ള പ്രശ്നങ്ങൾ തീരുമോയെന്ന് കെ. സുരേന്ദ്രൻ പറയണം.
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെയടക്കം വിൽക്കുകയാണ് ബി.ജെ.പി ചെയ്തത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എ. പത്മകുമാർ അധ്യക്ഷത വഹിച്ചു.
ഗഫൂർ വളാഞ്ചേരി, വെട്ടം ആലിക്കോയ, പന്ത്രാേളി മുഹമ്മദാലി, യാസർ പൊട്ടച്ചോല, കെ. ഇബ്രാഹിം ഹാജി, യാസർ പയ്യോളി, പി.വി. സമദ്, കെ.കെ. റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.