Posted On
date_range Updated On
date_range ക്വാറൻറീൻ ലംഘനത്തിനെതിരെ പരാതി നൽകിയെന്ന്; യുവാവിന് കുത്തേറ്റു
തിരൂർ: ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങിയതായി പൊലീസിൽ പരാതി നൽകിയെന്നാരോപിച്ച് അയൽവാസി യുവാവിെന കുത്തിപ്പരിക്കേൽപ്പിച്ചു. തിരൂർ പറവണ്ണ ആലിൻചുവട് പള്ളിപറമ്പിൽ സുരേഷ് ബാബുവിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. അയൽവാസിയാണ് സുരേഷ് ബാബുവിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
പഞ്ചായത്ത് അധികൃതരും െപാലീസും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇതൊക്കെ അവഗണിച്ച് േകാവിഡ് ബാധിതൻ പുറത്തിറങ്ങുകയായിരുന്നത്രെ. കഴുത്തിനും കാലിനും പരിക്കേറ്റ സുരേഷ് ബാബുവിനെ നാട്ടുകാർ തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.