തിരൂർ പുഴയിൽ നിന്ന് ലഭിച്ച ഭീമൻ തെരണ്ടി
Posted On
date_range Updated On
date_range പുഴയിൽനിന്ന് വലയിൽ കുരുങ്ങിയത് ഭീമൻ തെരണ്ടി; തൂക്കം 50 കിലോ
തിരൂർ (മലപ്പുറം): തിരൂർ പൊന്നാനി പുഴയിൽനിന്നും 50 കിലോയോളം തൂക്കംവരുന്ന ഭീമൻ തെരണ്ടി മത്സ്യം വലയിൽ കുരുങ്ങി. തിരൂർ മാങ്ങാട്ടിരി പാലത്തിന് സമീപമുള്ള തെക്കനന്നാര പുഴയോരത്ത് നിന്നാണ് 50 കിലോയോളം തൂക്കം വരുന്ന തെരണ്ടിയെ ലഭിച്ചത്.
വേലിയേറ്റ സമയമായതിനാൽ മത്സ്യം പിടിക്കാൻ വിരിച്ച വലയിലാണ് തെരണ്ടി കുരുങ്ങിയത്. ഇത്ര വലിയ തെരണ്ടിയെ ലഭിക്കുന്നത് ആദ്യമായാണന്നും ഉപ്പ് വെള്ളം പുഴയിലേക്ക് കയറുന്നത് കൊണ്ടാകാം കടൽ മത്സ്യങ്ങൾ എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.